Friday, 24 June 2022

ജൂൺ 23ഡോ.ശ്യാമ പ്രസാദ് മുഖർജിബലിദാന ദിനം


ഏക് ദേശ് മേം
ദോ വിധാൻ
ദോ പ്രധാൻ
ദോ നിശാൻ
നഹി ചെലേംഗേ....

ജൂൺ 23
ഡോ.ശ്യാമ പ്രസാദ് മുഖർജി
ബലിദാന ദിനം

സ്വാതന്ത്ര്യത്തിനുശേഷം, ഭാരതീയരുടെ മനസ്സിൽ ദേശീയ അവബോധം ഏറ്റവും ആർജവത്തോടെ ഊട്ടിയുറപ്പിച്ചത്, ദേശീയോദ്ഗ്രഥനത്തിനുവേണ്ടി അവിശ്രമം പ്രയത്നിച്ചത്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ ബദലിന്റെ സാദ്ധ്യതകൾ തേടിയത് ഡോ. ശ്യാമപ്രസാദ് മുഖർജിയായിരുന്നു. സ്വതന്ത്ര ഭാരതത്തിൽ ഏറെനാൾ ജീവിച്ചിരിക്കാൻ ഡോ. മുഖർജിക്ക് സാധിച്ചില്ല എങ്കിലും, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും പോരാട്ടങ്ങളും ഭാരതീയ രാഷ്ട്രീയ ഭൂമികയിൽ പിന്നീടങ്ങോട്ടും രൂഢമൂലമാവുക തന്നെ ചെയ്തു

ജമ്മു കശ്മീരിലെ പ്രശ്‌നം വളരെ നേരത്തെ തന്നെ മനസിലാക്കിയ ഡോ. മുഖർജിയാണ് പ്രസ്തുത സമസ്യക്ക് ഒരു സമ്പൂർണ്ണ പരിഹാരം ആവശ്യപ്പെട്ട് ആദ്യമായി ശബ്ദമുയർത്തിയത്. ബംഗാൾ വിഭജനം നടക്കുമ്പോൾ ഇന്ത്യയുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കുമായി വിജയകരമായി പോരാടിയതും അദ്ദേഹമായിരുന്നു. വൈദേശിക പ്രത്യയശാസ്ത്രങ്ങളും ഉപദേശങ്ങളും ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന കോൺഗ്രസിന്റെ നയപരിപാടികൾ തുറന്നെതിർക്കാൻ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഡോ. മുഖർജി ഏറെ ആർജവം കാണിച്ചു. ‘ഭാരതം, ഭാരതീയം, ഭാരതീയത’ എന്ന രാഷ്ട്രീയ-സാമൂഹിക പ്രത്യയശാസ്ത്രം വിഭാവനം ചെയ്യുന്നതിലും, അത് നടപ്പിലാക്കുന്നതിലും ഡോ. മുഖർജി ഏറെ ഉത്സാഹിച്ചു. 

സ്വാതന്ത്ര്യാനന്തരം, നെഹ്‌റു സർക്കാരിലെ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ വിതരണ മന്ത്രിയായിരുന്നു ഡോ. മുഖർജി. തുടക്കത്തിൽ നെഹ്‌റു സർക്കാരിന്റെ ഭാഗമായി എങ്കിലും 'നെഹ്‌റു-ലിയാഖത്ത്' കരാറിൽ കോൺഗ്രസ് ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ പൂർണമായും അവഗണിച്ചതിനെത്തുടർന്ന് അദ്ദേഹം ക്യാബിനറ്റിൽ നിന്ന് രാജിവെച്ചു. അദ്ദേഹത്തിന്റെ അന്തഃകരണത്തിൽ ജ്വലിച്ചു നിന്ന പ്രത്യയശാസ്ത്ര ബോധത്തിന്റെ ഉത്തമോദാഹരണമാണ് ഈ രാജി. ഡോ. മുഖർജി ഒരിക്കലും തന്റെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. രാജ്യത്ത് ഒരു രാഷ്ട്രീയ ബദൽ ഉയർന്നുവരുന്നതിന്റെ മുന്നോടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിൽ നിന്നുള്ള മുഖർജിയുടെ രാജി.
  
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒത്തുചേർന്നു പോരാടുന്നതിനുവേണ്ടി മാത്രമാണ്, വിവിധ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന പല രാഷ്ട്രീയ നേതാക്കളും പൊതുജനവും കോൺഗ്രസിന്റെ ബാനറിൽ ഒന്നിച്ചതെന്ന് നമുക്കെല്ലാം അറിവുള്ള വസ്തുതയാണ്. രാജ്യം സ്വാതന്ത്രമായതിനു ശേഷമുള്ള കാലഘട്ടത്തിൽ, രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയശൂന്യത നികത്താൻ, കോൺഗ്രസിന് ബദലായി ഒരു രാഷ്ട്രീയ പാർട്ടി വേണം എന്ന ദിശയിൽ ചർച്ചകൾ പുരോഗമിക്കുകയുണ്ടായി. നമ്മുക്ക് പൈതൃകമായി സിദ്ധിച്ച സാംസ്കാരിക ദേശീയതയിൽ ഊന്നിനിന്നുകൊണ്ട്, ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിക്കുന്ന, അതേസമയം പ്രീണനങ്ങളെ ചെറുക്കുന്ന ഒരു നവരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനായി ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അന്ന്. ഈയൊരു സങ്കല്പത്തിന്റെ പതാകവാഹകനായി ഉയർന്നുവന്നത് ഡോ. ശ്യാമ പ്രസാദ് മുഖർജിയാണ്. ഈ ചർച്ചകൾ ഒടുവിൽ ചെന്നവസാനിക്കുനത് ജനസംഘത്തിന്റെ രൂപീകരണത്തിലാണ്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായിട്ടാണ് 1951 ഒക്ടോബർ 21 -ന് ഇന്ത്യയിൽ ജനസംഘം രൂപീകൃതമാവുന്നത്. ദേശീയതയുടെയും ഭാരതീയതയുടെയും ജനിതകഗുണങ്ങളുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ വിത്തുകൾ വിതച്ചത് ജനസംഘമെന്ന മുന്നേറ്റമാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, പല സുപ്രധാന നാഴികക്കല്ലുകൾ കടന്ന്, നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ്, നമ്മൾ ഇന്നത്തെ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.  

1951-52 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ മൂന്ന് സീറ്റുകൾ നേടാൻ ജനസംഘിന് സാധിച്ചു. കൊൽക്കത്ത സീറ്റിൽ ഉജ്ജ്വലവിജയം നേടി ഡോ. ശ്യാമ പ്രസാദ് മുഖർജി അന്ന് പാർലമെന്റിലും എത്തി. ചിന്തകളുടെ വ്യക്തത, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, വിഹഗവീക്ഷണം എന്നിവ നേരിൽ ബോധ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ചേർന്ന് മുഖർജിയെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഡോ. മുഖർജി ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചു, പ്രതിപക്ഷത്തെ സിംഹഗർജ്ജനമായി അന്ന് ഡോ. മുഖർജി ഉയർന്നുവന്നു.

ജമ്മുകാശ്മീരിനുമേൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതും, പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നതും ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാണ് എന്ന് ഡോ. മുഖർജി അന്നേ മനസ്സിലാക്കിയിട്ടുണ്ട്. 1952 ജൂൺ 26 ന് ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ ഡോ. മുഖർജി പറഞ്ഞത് ജനാധിപത്യ-ഫെഡറൽ ഇന്ത്യയിൽ, ഒരു സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങളും അധികാരങ്ങളും മറ്റൊരു സംസ്ഥാനത്തിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇന്ത്യയുടെ സമഗ്രതയ്ക്കും ഐക്യത്തിനും ഹാനികരമാണ്. ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് സംവിധാനത്തെ അദ്ദേഹം അന്നുതന്നെ ശക്തമായി എതിർക്കുന്നുണ്ട്.

പെർമിറ്റ് എടുക്കാൻ വിസമ്മതിച്ച്‌ ജമ്മുവിൽ പ്രവേശിക്കുന്നതിനിടെയാണ് ഡോ. മുഖർജി അറസ്റ്റിലായത്. അതേ തുടർന്ന്, ഇന്ത്യയിലുടനീളം വൻ പ്രതിഷേധത്തിനും അറസ്റ്റിനും കാരണമായി. അറസ്റ്റിലായി 40 ദിവസത്തിനുശേഷം 1953 ജൂൺ 23 ന്, ഭാരതത്തിന്റെ ധീരനായ ഈ സല്പുത്രൻ, ഡോ. ശ്യാമപ്രസാദ്മുഖർജി, ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ ഏറെ ദുരൂഹമായ സാഹചര്യങ്ങളിൽ അന്തരിക്കുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളിലേക്ക് നയിച്ചെങ്കിലും അന്നത്തെ നെഹ്‌റു സർക്കാർ അതിനെയൊക്കെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയി. ഡോ. മുഖർജിയുടെ അമ്മ യോഗമയ ദേവി തന്റെ മകന്റെ നിഗൂഢമായ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കത്തെഴുതിയെങ്കിലും ആ അഭ്യർത്ഥനയും നിരസിക്കപ്പെട്ടു. ഡോ. മുഖർജിയുടെ അറസ്റ്റും മരണവും സംബന്ധിച്ച പല കാര്യങ്ങളും ഇന്നും ഒരു പ്രഹേളികയായിത്തന്നെ തുടരുകയാണ്. 

"ഒരു രാജ്യത്ത് രണ്ടു ഭരണഘടനകളും, രണ്ടു പ്രധാനമന്ത്രിമാരും, രണ്ടു പതാകകളും" എന്നത് അനുവദനീയമല്ല എന്ന് തുടക്കം തൊട്ടുതന്നെ ഡോ. മുഖർജി പറഞ്ഞിരുന്നു. ഈ മുദ്രാവാക്യം ആദ്യം ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും നയവും മാർഗ്ഗനിർദ്ദേശക തത്വവുമായി മാറി. ഒരു രാജ്യത്തിനുള്ളിൽ രണ്ടു നിയമവും, രണ്ടു പതാകയും അനുവദിക്കരുത് എന്ന ഡോ. മുഖർജിയുടെ സ്വപ്നം എന്നെങ്കിലും പൂർത്തീകരിക്കുമോ എന്നറിയാൻ ഇന്ത്യൻ ജനതയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിറ്റാണ്ടുകളാണ്. 

ഇതൊരു പ്രത്യയശാസ്ത്ര യുദ്ധമായിരുന്നു. ഒരു വശത്ത്, പ്രീണന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ, മറുവശത്ത് 370 ആർട്ടിക്കിൾ നിർത്തലാക്കുക തന്നെ വേണം എന്ന ഇച്ഛാശക്തിയോടെ ബിജെപിയും. അത് ജനസംഘത്തിന്റെ കാലഘട്ടമായാലും ബിജെപിയുടെ യാത്രയായാലും , നമ്മുടെ പ്രത്യയശാസ്ത്രത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. നമ്മുടെ ലക്‌ഷ്യം എന്നും അഖണ്ഡഭാരതം തന്നെ ആയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീരമായ ഇച്ഛാശക്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാര്യക്ഷമമായ തന്ത്രവും ആസൂത്രണവും കാരണമാണ് ആർട്ടിക്കിൾ -370 എന്നേക്കുമായി നീക്കം ചെയ്യുന്നതിൽ ഇന്ത്യ 2019 ഓഗസ്റ്റിൽ വിജയിച്ചത്. “ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി, ഒരു പതാക” എന്നിവയിൽ ഭാരതത്തെ കാണണമെന്ന ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആഗ്രഹം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റുക തന്നെ ചെയ്തു.

ആർട്ടിക്കിൾ 370 നീക്കംചെയ്ത്, ജമ്മു കശ്മീരിനെ അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി, ഇന്ത്യയെ കൂടുതൽ ശക്തമായ ഒരു രാഷ്ട്രമാക്കി മാറ്റണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ ഡോ. മുഖർജി ചെയ്തിട്ടുള്ള പരമമായ ത്യാഗങ്ങൾ പാഴായില്ല. പ്രത്യയശാസ്ത്രത്തോട് ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും അഖണ്ഡമായ ഒരു ഭാരതത്തിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുകയും ആ ശ്രേഷ്ഠമായ ലക്ഷ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത, ഭാരതാംബയുടെ ഈ ധീരപുത്രന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ജൂൺ 24റാണി ദുർഗ്ഗാവതിവീരാഹുതി ദിനം


മുഗളന്മാർക്കെതിരെ നിരന്തരമായി പോരാടി അവരുടെ പേടിസ്വപ്നമായിത്തീർന്ന മഹാറാണാ പ്രതാപിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും ....
എന്നാൽ അദ്ദേഹത്തിനും വളരെ മുമ്പ് മുഗള സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ധീര വനിത ഇവിടെ ജീവിച്ചിരുന്നു....
ആ വീര നായികയുടെ പേരാണ് റാണി ദുർഗ്ഗാവതി...

ജൂൺ 24
റാണി ദുർഗ്ഗാവതി
വീരാഹുതി ദിനം

1524 ഒക്ടോബർ 5 ന് ദുർഗ്ഗാഷ്ടമി നാളിൽ ഉത്തർപ്രദേശിലെ ചന്ദേൽ രാജകുടുംബത്തിൽ അതിതേജ്വസിയായ ഒരു പെൺകുട്ടി പിറന്നു. ദുർഗ്ഗാഷ്ടമി നാളിൽ പിറന്നതിനാൽ അവൾക്ക് ദുർഗ്ഗാവതി എന്ന് പേരിട്ടു.

പതിനെട്ടാം വയസിൽ ഗോംഡിലെ രാജാവായ സംഗ്രാം ഷായുടെ മകൻ ദളപത ഷായെ ദുർഗ്ഗാവതി വിവാഹം കഴിച്ചു. മകൻ വീരനാരായണന്റെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ദുർഗാവതി രാജ്യഭരണം ഏറ്റെടുത്തു. ആ രാജവംശത്തിലെ ആദ്യ വനിതാരാജാവായി.

രാജ്യഭരണം വനിത ആയതു കൊണ്ട് സാഹചര്യം ദുർബലമാണെന്നായിരുന്നു അക്ബർ ഉൾപ്പെടെയുള്ള ശത്രുക്കൾ കരുതിയത്. അവർ പലതരം സമ്മർദ്ദ തന്ത്രങ്ങൾ പയറ്റി നോക്കി. മധ്യഭാരതത്തിൽ തേരോട്ടം തുടങ്ങിയ അക്ബർ ഗോംഡിലെ മഹാറാണിയായിരുന്ന ദുർഗാവതിയോട് കീഴടങ്ങാൻ സന്ദേശമയച്ചു. സ്വാഭാവികമായും റാണി തെരെഞ്ഞെടുത്തത് യുദ്ധമായിരുന്നു.

1563 ൽ മുഗൾ സൈന്യാധിപൻ സർദാർ ആസിഫ് ഖാന്റെ ആക്രമണത്തെ ദുർഗാവതി ചെറുത്തു. ചെറിയ സൈന്യത്തെ ഉപയോഗിച്ചു കൊണ്ടുള്ള റാണിയുടെ വ്യൂഹരചനയും യുദ്ധനൈപുണ്യവും കണ്ട് മുഗളന്മാർ അമ്പരന്നു. ഒരു മലഞ്ചെരുവിൽ വെച്ച് ആസിഫ് ഖാനും റാണിയും മുഖാമുഖം ഏറ്റുമുട്ടി. ഇതിനിടയിൽ റാണിയുടെ ഒളിപ്പോരാളികൾ മുഗൾ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തി. 

ഇത്തരത്തിൽ മൂന്നു തവണ ഏറ്റുമുട്ടിയിട്ടും അക്ബറിന്റെ വലുതും ആധുനികവുമായ സൈന്യത്തിന് റാണിയുടെ ചെറിയ സൈന്യത്തെ ഒന്നും ചെയ്യാനായില്ല. 

ഒരു വർഷം കഴിഞ്ഞ് ആസിഫ് ഖാൻ റാണിയെ അപായപ്പെടുത്തുന്നതിൽ ഭാഗികമായി വിജയിച്ചു. പരിക്കേറ്റ മകനെയും വെറും മുന്നൂറു പേരുടെ സൈന്യത്തെയും പരിരക്ഷിച്ചുകൊണ്ട് റാണി പോരാട്ടം തുടർന്നു. തോളത്തേറ്റ അമ്പെടുത്തു മാറ്റാതെ റാണി പോരാടിയതിന്റെ വീരചരിതങ്ങൾ ഉത്തരേന്ത്യയിൽ നാടൻ ശീലുകളാണ്. തുടർന്ന് കണ്ണിന് അമ്പേറ്റു ഗുരുതരമായി പരിക്കേറ്റ റാണി ദുർഗാവതി യുദ്ധരംഗത്തു നിന്നു പിന്മാറി. മൂന്നു തവണ മുഗളരെ തുരത്തിയ ആ വീരാംഗന അവർക്കു മുന്നിൽ തല കുമ്പിടാൻ ഒരുക്കമില്ലായിരുന്നു.

ശത്രുവിന്റെ കൈപ്പടയും കരവാളും തന്റെ ശരീരത്തിൽ പതിക്കരുതെന്ന് ശഠിച്ച റാണി ദുർഗാവതി,1564 ജൂൺ 24ന് സ്വന്തം കഠാര ശരീരത്തിൽ കുത്തിയിറക്കി മരണം വരിച്ചു. 

#RaniDurgavathi

സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി ദിനമാണ് ജൂൺ 24.

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.

”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻകാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘

നാഗ്പ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്‌ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.

സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.

Friday, 6 May 2022

ഭക്ഷണത്തിലെ_ത്രിഗുണം

#ഭക്ഷണത്തിലെ_ത്രിഗുണം
ഗുണത്തിൽ നിന്ന് സ്വഭാവം

ആഹാരത്തെ മൂന്നായി തിരിക്കാം
1. സാത്വികാഹാരം
2. രാജസിക് ആഹാരം
3. താമസിക് ആഹാരം

1. #സാത്വികാഹാരം
ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ് സാത്വികാഹാരം . അതുകൊണ്ട് തന്നെ ഇവ, കഴിക്കുന്നയാള്‍ക്ക് ശരീരത്തിനും മനസ്സിനും ശാന്തിയും ഉന്മേഷവും പ്രദാനം ചെയ്യുന്നു . വ്യക്തിക്കുള്ളിലെ സ്നേഹത്തെയും സഹാനുഭൂതിയെയും തൊട്ടുണര്‍ത്താന്‍ ഉത്തമമാണ് സാത്വികാഹാരം .

സാത്വികാഹാരമാണ്‌ മനുഷ്യനു ഏറ്റവും ഉത്തമം . എന്നുവച്ച്‌ രാജസിക ഭക്ഷണം 
പാടില്ല എന്നര്‍ഥമില്ല.
കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചായിരിക്കും ഒരു വ്യക്തിയുടെ സ്വഭാവം എന്നു ആയുര്‍വേദം പറയുന്നു. സാത്വിക ഭക്ഷണം കഴിക്കുന്ന ആള്‍ ആത്മീയമായി 
ഔന്നിത്യമുള്ളവനായിരിക്കും.അങ്ങനെയുള്ളവര്‍ മദ്യം മുതലായ ലഹരി പദാര്‍ഥങ്ങളും 
ചായ , കാപ്പി തുടങ്ങിയ പാനീയങ്ങളും വര്ജ്ജിക്കും. പച്ചക്കറികള്‍ ധാന്യങള്‍ ഫലങള്‍ അണ്ടിപ്പരിപ്പുകൾ എന്നിവ സാത്വികാഹാരത്തില്‍ പെടുന്നവയാണ്. ശരീരത്തിനും മന്സ്സിനും ലഘുത്വവും ശാന്തിയും ഉണ്ടായിരിക്കുക, ഉയർന്ന ഏകാഗ്രത, ക്ഷമ,  റ്റെന്ഷന്‍ ഇല്ലാത്ത അവസ്ഥ എന്നിങനെ പോകുന്നു സാത്വികതയുടെ ലഷണങ്ങള്‍.  മനസ്സിനു വല്ലാത്ത പിരിമുറുക്കം  ഉണ്ടാകുന്ന സന്തർഭങളില്‍  ഒരാഴ്ച പഴവറ്ഗ്ഗങള്‍ മാത്രം കഴിച്ചുനോക്കിയാല്‍ റ്റെന്ഷനു നല്ല കുറവുണ്ടാകും 

#രാജസികാഹാരം

നല്ലതരം ഭക്ഷണമാണെങ്കിലും രാജസികാഹാരം വളരെ ഭാരിച്ച്താണ്. അച്ചാർ , ചായ, കാപ്പി , മസാല  , മുളക്‌, കുരുമുളക്‌, സവാള, വെളുത്തുള്ളി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജസികാഹാരങ്ങല്‍ ശുദ്ധമായതും പോഷകസമ്പുഷ്ടമായതുമാണെങ്കില്‍ കൂടി 
രാജസിക ആഹാരം വയറ്റിൽ അഗ്നി വർദ്ധിപ്പിക്കുകയും ശിരസ്സിൽ പിത്തം അധികമാക്കുകയും ചെയ്യും. ശിരസ്സിൽ പിത്തം വർദ്ധിച്ചാൽ ദേഷ്യം , കൂടുതൽ ചിന്ത, അസ്വസ്ഥത , ചപലത , ശ്രദ്ധക്കുറവു , അത്യാഗ്രഹം എന്നിവയുണ്ടാകും 

സാത്വികാഹാരത്തെ അപേക്ഷിച്ച്‌  രാജസിക് ആഹാരത്തില്‍  ധാരാളം എണ്ണയും മസാലകളും ചേര്‍ന്നിരിക്കുന്നു. ഇത് കഴിക്കുമ്പോള്‍  Body യിലെ  ആന്തരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ച അളവില്‍ ആയിരിക്കും,
രാജസികാഹാരങ്ങള്‍ കയ്പ്‌, പുളി, ചവര്‍പ്പ് , ഉപ്പ് , എരിവു  എന്നിവയുള്ളതും വരണ്ടതും ദഹിക്കാന്‍ ഏറെ ഊര്‍ജം ചെലവാകുന്നതുമാണ്‌. പൂരി, അച്ചാറുകള്‍ , സൊസേജുകള്‍ , ചായ, കാപ്പി, സവാള, കുറഞ്ഞ അളവിലുള്ള മദ്യം , വെളുത്തുള്ളി, ചെറുനാരങ്ങ, പുകയില എന്നിവ രജോഗുണ പ്രധാനങ്ങലാണ് . കോപം , അസൂയ, അഹംഭാവം , അത്യാര്‍ത്തി, ലൈംഗികാസക്തി, മിഥ്യാഭ്രമം , Restlessness, Acidity, ഏകാഗ്രത ഇല്ലായ്ക , മുന്‍കോപം, ചിന്താതിപ്രസരം   എന്നീ അവസ്ഥകള്‍ 
രാജസിക പ്രകൃതത്തിന്റെ ലക്ഷണങ്ങളാണ്.
രജോഗുണപ്രധാനികള്‍ പൊതുവെ അധികാരം , പദവി, ആഡംബരങ്ങള്‍ തുടങ്ങിയ അവസ്ഥകളില്‍ രമിക്കുന്നവരായിരിക്കും. ചായയും, കാപ്പിയും മസ്തിഷ്കത്തിന് കുറഞ്ഞ അളവില്‍ stimulation കൊടുക്കുന്നവയാണ്. ഇവ രാജസിക് ആണ് 

3 #താമസികാഹാരം
ശരീരത്തിൽ Inertia ഉണ്ടാക്കുന്നവയും പാകം ചെയ്ത് പഴകിയതുമായ ആഹാരം ഉറക്കം കൂടുതലായി ഉണ്ടാക്കുന്നു .
കൂണ്, കുമിൾ, എണ്ണ ക്കൊഴുപ്പുള്ളവ ഒക്കെ തമോഗുണം ഉള്ളവയാണ്‌. മത്സ്യം , ഗോമാംസം , ചിക്കന്‍ , മുട്ട, വീഞ്ഞ്‌, ,കൂടിയ അളവിലുള്ള പാല്‍, പുകയില തുടങ്ങിയവ താമസ ഗുണം ഉണ്ടാക്കുന്നവയാണ്. ഇവ ദഹിക്കാന്‍ ഏറെ സമയവും ഊര്ജ്ജവും വേണ്ടിവരുന്നു.
താമസപ്രകൃതം  ഉള്ളവരില്‍ ഒരു 'കെട്ടിക്കിടക്കല്‍' ഉള്ളതായി കാണപ്പെടുന്നു. ഇതു കാരണം അവരുടെ ആരോഗ്യം കാലാന്തരത്തില്‍ രോഗാവസ്ഥയെ പ്രാപിക്കുന്നു. ഇത്തരത്തിലുള്ളവരില്‍ , പെട്ടെന്നുള്ള മനോനിലാ വ്യതിയാനം, അരക്ഷിതാബോധം, വന്യമായ അഭിവാഞ്ഛകള്‍, ഉന്മേഷക്കുറവു, തൂക്കം,    മറ്റുള്ളോരുമായി സമചിത്തതയോടെ 
ഇടപഴകാനുള്ള വൈമുഖ്യം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. കുടുംബത്തോടും 
സമൂഹത്തോടുമുള്ള  പ്രതിബദ്ധത കുറഞ്ഞ ഇക്കൂട്ടര്‍ പെട്ടെന്ന്‌ വാര്‍ധക്യത്തെ (എയ്ജിംഗ് ) പ്രാപിക്കുന്നു . കാന്‍സര്‍ , പ്രമേഹം , സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള  
സാധ്യതയും കൂടുതലാണ്‌.
മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത്, സാത്വികാഹാരങ്ങള്‍ പഴകിക്കഴിഞ്ഞാല്‍ അത്‌ താമസിക ഗുണം ഉണ്ടാക്കും എന്നതാണ്. പുളിച്ചതും വളിച്ചതുമായ  'സാത്വികാഹാരങ്ങള്' തമോഗുണമായിരിക്കും കഴിക്കുന്ന ആൾക്ക്‌ നല്‍കുക. 
സാത്വിക ആഹാരം വേഗം ദഹിക്കുന്നവയാണ് . താമസികാഹാരങ്ങള്‍ ദഹിക്കാന്‍ ഏറെ സമയം എടുക്കുന്നു. പൊടിവീണതും , ഉറുമ്പരിച്ചതും പൂപ്പല്‍ പിടിച്ചതും മറ്റുമായ 'സാത്വികാഹാരങ്ങള്‍ ' പാടേ വര്‍ജ്ജിക്കണം. ഭക്ഷണം പാകം ചെയ്ത് 3 മണിക്കൂറിനുള്ളില്‍ കഴിക്കണം. അല്ലെങ്കില്‍ അവ സാത്വിക ആഹാരം തന്നെയെങ്കില്‍ കൂടി താമസ ഗുണമായിരിക്കും കഴിക്കുന്നയാള്‍ക്ക് നല്‍കുക. അധികം അളവിലുള്ള പാല്‍ താമസിക്  ആണ്. അതുകൊണ്ടാണ് രാത്രി പാല്‍ കുടിച്ചാല്‍ വേഗം ഉറക്കം വരുന്നത്.

ഭാരതീയ കാഹചപ്പാട് പ്രകാരം അന്നം ബ്രഹ്മമാകുന്നു. 
ആഹാരം കഴിക്കുന്നത് സൌമ്യമായ മനസ്സോടെ ആകണം രാത്രിയിലെ ആഹാരം 7-7:30 p.m നുള്ളില്‍ കഴിക്കണം. ഭക്ഷണ ശേഷം 2 മണിക്കുര്‍ കഴിഞ്ഞേ ഉറങ്ങാന്‍ പോകാവൂ. ആരോഗ്യ കരമായ ജീവിതം നയിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

ആരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. യോഗ ശാസ്ത്രീയമായ ഒരു വ്യായാമമാണ്. യോഗ നമുക്കും ശീലമാക്കാം.

http://www.patanjalicollegeofyoga.org

Monday, 8 June 2020

Malayalam inscript

https://itatpanchayat.blogspot.com/2020/06/malayalam-inscript-keyboard-installer.html


പലരും കമ്പ്യൂട്ടറില്‍ ചില്ലക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ തൃശ്ശൂര് (തൃശ്ശൂര്‍) കണ്ണൂര് (കണ്ണൂര്‍) എന്നിങ്ങനെ വരുന്നു. ദയവായി ഇന്‍സ്‌ക്രിപ്റ്റ് കീ ബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുക.

Malayalam inscript for windows

https://itatpanchayat.blogspot.com/2020/06/malayalam-inscript-keyboard-installer.html


പലരും കമ്പ്യൂട്ടറില്‍ ചില്ലക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ തൃശ്ശൂര് (തൃശ്ശൂര്‍) കണ്ണൂര് (കണ്ണൂര്‍) എന്നിങ്ങനെ വരുന്നു. ദയവായി ഇന്‍സ്‌ക്രിപ്റ്റ് കീ ബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുക.

Friday, 10 April 2020

പ്രഫുല്ല ചന്ദ്ര റായ്‌ ( ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് കണ്ടുപിടിച്ച ഭാരതീയൻ)

ലോക രക്ഷകന്റെ ഫോട്ടോയാണിത്.  ആരാണന്നറിയാമോ? ആള് ഭാരതീയനാ ണ്.  മനസ്സിലായില്ല ...?? ഒരു ക്ലൂ തരാം .. ലോകത്തിൽ ഇപ്പോൾ ഒരേ ഒരു മരുന്നിന്റെ പേര് മാത്രം... Hydroxychloroquine (ഹൈഡ്രോക്സി ക്ലോറോക്വിൻ ) ... ഇപ്പോൾ മനസ്സില്ലയോ? ഇല്ലേ? ട്രംബ് ശ്രീ മോദീജിയെ ഒരു മരുന്നിനു വേണ്ടി ഭീഷണിപ്പെടു ത്തിയെന്ന് അക്ഷരാഭ്യ സമില്ലാത്ത ചില മീഡിയകൾ .. ഓ... ഇപ്പോൾ മനസ്സിലായി ക്കാണുമല്ലോ ...

ഇദ്ദേഹമാണ് പണ്ഡിതൻ, രസതന്ത്രശാസ്ത്ര ജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട  പ്രഫുല്ല ചന്ദ്ര റായ്‌. 
(ജനനം 1861 ഓഗസ്റ്റ് 2-മരണം 1944 ജൂൺ 16)

നമ്മുടെ പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ട ൾ ക്രോഡീകരിച്ച്   സംഗ്രഹിച്ച് 'ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം' ( History of Hindu Chemistry ) എന്ന പേരിൽ ഗ്രന്ഥം പ്രസിദ്ധീ കരിച്ച വ്യക്തിയാണ് ഇദ്ദേഹം... അദ്ദേഹത്തി ന്റെ കണ്ടെത്തലുകൾ ഇന്ത്യയിലുണ്ടായിരുന്ന ഈ രസതന്ത്ര ശാഖ,  അറേബ്യയിലും യൂറോ പ്പിലും നിലനിന്നിരുന്ന ആൽകെമിയാണ് പ്രാചീനകാല രസതന്ത്രം  എന്നു വിശ്വസിച്ചി രുന്നവരെ ഞെട്ടിച്ചു... മാത്രവുമല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്താൻ പോന്ന കൃതിയും കൂടിയായിരുന്നു അത് ..

1895ലാണ് ശ്രീ  റേ തന്റെ പ്രശസ്തമായ കണ്ടുപിടിത്തം "മെർക്യുറസ് നൈട്രൈറ്റിന്റെ "  നടത്തി.. 

പഴയ ബംഗാളിലെ ഖുൽനാ ജില്ലയിൽ.   ഭാരതത്തിലെ ആദ്യ ത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാ ൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്ക ൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.

 അനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ...
ഇവരെപ്പോലെയുള്ള മഹത് വ്യക്തികളെ പറ്റി നിങ്ങളെ  സ്കൂളുകളിൽ പഠിപ്പിക്കാറുണ്ടോ?