കഴുത്തിൽ തൂക്കുകയറിന്റെ നാരുകൾ തൊട്ടപ്പോഴും ചുണ്ടിൽ മുഴങ്ങിയ മന്ത്രം "ജയ് ഹിന്ദ്" .....
1927 ഡിസംബർ 19 ന് ഖൊരഖ്പുർ ജയിലിലെ ആരാച്ചാരുടെ കൈകൾ ആ 30 വയസുകാരന്റെ കഴുത്തിൽ ഇട്ട തൂക്കുകയറിന്റെ ഒരറ്റത്ത് നിന്നു വിറച്ചിരിക്കാം.
രാം പ്രസാദ് ബിസ്മിൽ -രാജ്യം പാടിയ ഏറ്റവും ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആദ്യം മുഴങ്ങിയത് ഈ ദേശസ്നേഹിയുടെ ഹൃദയത്തിൽ ആയിരുന്നു.
ജൂൺ 11
രാം പ്രസാദ് ബിസ്മിൽ
ജന്മദിനം
1897 ജൂൺ 11ന് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലായിരുന്നു രാം പ്രസാദിന്റെ ജനനം. ഹിന്ദിയിലും ഉറുദുവിലുമായി അദ്ദേഹം രചിച്ച ദേശഭക്തിഗാനങ്ങൾ ഭാരത ജനതയുടെ സിരകളെ പ്രകമ്പനം കൊള്ളിച്ചു. ചെറുപ്പം മുതൽക്കേ തന്നെ ആര്യസമാജവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു രാം പ്രസാദ്. സ്വാതന്ത്ര്യ സമര നായകനും ആര്യ സമാജ പ്രവർത്തകനും ആയിരുന്ന ഭായി പരമാനന്ദിന്റെ വധശിക്ഷയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ വിപ്ലവത്തിന്റെ ജ്വാല തീർക്കുന്നത്. 'മേരാ ജനമ്' രചിക്കുമ്പോൾ രാമിന് പ്രായം 18 വയസ്. വിപ്ലവവും സ്വാതന്ത്ര്യവും എണ്ണ പകർന്ന ആ തിരി ബ്രിട്ടീഷ് കൊളോണിയൽ തലച്ചോറുകളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരുന്നു.
മാത്രിവേദി, ശിവജി സമിതി തുടങ്ങിയ സംഘടനകളിലൂടെ വിപ്ലവ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി അദ്ദേഹം മാറി.1918 ജനുവരി 28 ന് 'മെൻപുരി കി പ്രതിജ്ഞ' എന്ന തന്റെ കവിതയ്ക്കൊപ്പം 'ദേശവാസിയോം കെ നാമ്' എന്ന ലഖുലേഖയും ജനങ്ങൾക്കിടയിൽ അദ്ദേഹം വിതരണം ചെയ്തു, കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷനിൽ ഭഗത് സിംഗും ചന്ദ്രശേഖർ ആസാദുമടക്കമുള്ള ദേശസ്നേഹികൾ പ്രവർത്തിച്ചു.
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സ്ഥാപനങ്ങളിൽ അവർ ആസൂത്രിതമായി കവർച്ചകൾ നടത്തി. 1925 ആഗസ്ത് 9ന് ലക്‌നൗവിനടുത്തുള്ള കകോരിയിൽ വച്ച് ട്രെയിൻ തടഞ്ഞ് ഗവൺമെന്റിന്റെ ഖജനാവിലേയ്ക്കുള്ള പണം പിടിച്ചെടുത്തു. ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തിനും 4 സഹപ്രവർത്തകർക്കും വധശിക്ഷ വിധിച്ചു.
വധ ശിക്ഷ വിധിച്ചു ലക്‌നൗ സെൻട്രൽ ജയിലിലെ 11 ആം ബാരക്കിലും രാംപ്രസാദ് ബിസ്മിലിന്റെ ത്രസിപ്പിക്കുന്ന വാക്കുകൾ 'മേരാ രംഗ് ദേ ബസന്തി ചോല' എന്ന പേരിൽ ആത്മകഥയായി ഉദയം കൊണ്ടു.
ദേശത്തിനായി ജനിച്ചവൻ
ദേശത്തിനായി മരിച്ചവൻ
മരിക്കുമ്പോഴും ദേശത്തിൻ നാമം
അമരമാക്കി ജ്വലിച്ചവൻ ...
രാം പ്രസാദ് ബിസ്മിൽ പാടി,
ദേശ്ഹിത് പൈദാ ഹുയെ ഹെ
ദേശ് പർ മർ ജായേംഗേ
മർതേ മർതേ ദേശ് കോ
സിംദാ മഗർ കർ ജായേംഗേ ...
✍️ ശ്രീലക്ഷ്മി. ആർ
No comments:
Post a Comment